കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും കെ സുധാകരന്‍ മാറ്റാനുള്ള ആലോചനകള്‍ നടത്തുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം. അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റരുത് എന്നാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. കഴിഞ്ഞ മൂന്നര വര്‍ഷമായി സുധാകരന് കീഴില്‍ പാര്‍ട്ടി ശക്തമാണെന്നാണ് ഇവരുടെ വാദം. കെപിസിസിയിലും ഡിസിസികളിലും അഴിച്ചുപണി നടക്കേണ്ടതിന് പകരം പാര്‍ട്ടി അധ്യക്ഷനെ തന്നെ മാറ്റുന്നത് ശരിയല്ലെന്നാണ് സുധാകരനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ആളുകള്‍ പറയുന്നത്.
അധ്യക്ഷ സ്ഥാനത്ത് സുധാകരന്‍ തന്നെ തുടരട്ടെ എന്ന് ശശി തരൂരും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെ വിടി ബല്‍റാമും പിന്തുണ അറിയിച്ചു. സുധാകരന് രമേശ് ചെന്നിത്തലയും പിന്തുണ അറിയിച്ചിരുന്നവെങ്കിലും പ്രത്യക്ഷമായല്ലെങ്കിലും അധ്യക്ഷന്‍ മാറട്ടേ എന്ന നിലപാടാണ് പ്രതിപക്ഷ നേതാവിനുള്ളത്.
അതേസമയം മനുഷ്യത്വമുള്ളവര്‍ കൂടെ നില്‍ക്കും എന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവെ സുധാകര്‍ പറഞ്ഞത്. അധ്യക്ഷ സ്ഥാനത്ത് ഇരുന്നപ്പോഴുണ്ടായ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളുടെ രത്‌നചുരുക്കവും ഹൈക്കമാന്‍ഡിനെ അറിയിക്കും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്നും മുഖ്യമന്ത്രിയാകാന്‍ ഇല്ലെന്ന് താനും വി ഡി സതീശനും ഒരുമിച്ച് പറഞ്ഞതാണെന്നും സുധാകരന്‍ പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment