Saturday, August 1, 2026
Kerala News

പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘത്തിന്റെ നീക്കം

പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘത്തിന്റെ നീക്കം



നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. വിചാരണ കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

എറണാകുളം രായമംഗലത്ത് ഹോട്ടലില്‍ കയറി അതിക്രമം നടത്തിയ കേസിന്റെ പശ്ചാത്തലത്തിലാണ് കുറുപ്പുംപടി പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഹോട്ടലില്‍ കയറി ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും അസഭ്യം വിളിച്ചതിനും കുറുപ്പുംപടി പോലീസാണ് പള്‍സര്‍ സുനിക്കെതിരെ കേസെടുത്തത്. ഭക്ഷണം വൈകിയെന്നാരോപിച്ചായിരുന്നു അതിക്രമം.

സംഭവത്തില്‍ പള്‍സര്‍ സുനിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നടിയെ ആക്രമിച്ചക്കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ ജയില്‍ മോചിതനായ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. 2024 സെപ്റ്റംബറിലാണ് കേസില്‍ സുനി ജാമ്യത്തില്‍ പുറത്ത് ഇറങ്ങിയത്. കര്‍ശനമായ വ്യവസ്ഥകളോടെയാണ് സുനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment