Saturday, August 1, 2026
Kerala News

വിദ്വേഷ പരാമര്‍ശം: റിമാന്‍ഡിലായ പി.സി ജോര്‍ജ് വീണ്ടും ജാമ്യാപേക്ഷ നല്‍കും

വിദ്വേഷ പരാമര്‍ശം: റിമാന്‍ഡിലായ പി.സി ജോര്‍ജ് വീണ്ടും ജാമ്യാപേക്ഷ നല്‍കും

വിദ്വേഷ പരാമര്‍ശത്തില്‍ റിമാന്‍ഡിലായ പി.സി ജോര്‍ജ് വീണ്ടും ജാമ്യാപേക്ഷ നല്‍കും. ഇന്നലെ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ മേൽകോടതിയിൽ നല്‍കാനാണ് സാധ്യത. 

അതെസമയം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജിലെ ഐസിയുവില്‍ പ്രവേശിപ്പിച്ച പിസി ജോര്‍ജിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. പിസിയെ മെഡിക്കല്‍ കോളജിലെ സെല്ലിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ഇന്നലെ കീഴടങ്ങിയ പി സി ജോര്‍ജിന് 6 മണി വരെ കസ്റ്റഡിയില്‍ വിട്ടതിനു ശേഷം ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ജനുവരി 25നാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പിസി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. മുന്‍കൂര്‍ ജാമ്യം അപേക്ഷ കീഴ്‌കോടതിയിലും ഹൈക്കോടതിയിലും നല്‍കിയെങ്കിലും കുറ്റം ആവര്‍ത്തിക്കുന്നത് പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു പിസി ജോര്‍ജിന്റെ നാടകീയമായ കീഴടങ്ങല്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment