Saturday, August 1, 2026
Kerala News

മദ്യലഹരിയില്‍ ഡോക്ടര്‍മാര്‍ ഓടിച്ച ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍

മദ്യലഹരിയില്‍ ഡോക്ടര്‍മാര്‍ ഓടിച്ച ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം:  ആക്കുളത്ത് മദ്യലഹരിയില്‍ യുവ ഡോക്ടര്‍മാര്‍ ഓടിച്ച ജീപ്പിടിച്ച് ഒരാള്‍ മരിച്ചു. പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ ഓടിച്ച ജീപ്പ് ബൈക്കിലിടിച്ചായിരുന്നു അപകടം. 

ആക്കുളം പാലത്തില്‍ ഇന്നലെ രാത്രിയായിരുന്നു. ഡോക്ടര്‍മാരായ വിഷ്ണു, അതുല്‍ എന്നിവരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. അമിത വേഗതയില്‍ പോയ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. ഡോ. വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നത്. ഡോ. അതുല്‍ ആണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഡോ. അതുലിന്റെ അമ്മയുടെ പേരിലുള്ള ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. 

ബൈക്കില്‍ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26), ഷാനു (26) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്. ഇവരെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരിച്ചു. അപകടത്തില്‍പ്പെട്ട ഇരുവരും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment