ചാനല്‍ ചര്‍ച്ചയ്ക്കിടെ മതവിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ പി സി ജോര്‍ജ് കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് പി സി കീഴടങ്ങിയത്. ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് കീഴടങ്ങല്‍. അഭിഭാഷകനൊപ്പമാണ് പി സി ജോര്‍ജ് കോടതിയില്‍ എത്തിയത്. പി സിയെ അനുഗമിച്ച് ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു.
മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.
തിങ്കളാഴ്ച ഉച്ചയ്ക്ക് മുന്‍പായി കീഴടങ്ങുമെന്ന് പാലാ ഡിവൈഎസ്പിയെ പിസി ജോര്‍ജ് രേഖാമൂലം അറിയിക്കുകയും ചെയ്തു. ഇതോടെ പിസിയുടെ വീട്ടില്‍ അറസ്റ്റ് നടപടികള്‍ക്കായി പൊലീസ് സംഘം തടിച്ചുകൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് നേരെ ഈരാറ്റുപേട്ട കോടതിയിലെത്തി പിസി ജോര്‍ജ് കീഴടങ്ങിയത്.
Comments
No comments yet. Be the first to comment!
Leave a Comment