പാര്‍ട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുമ്പോഴും കോണ്‍ഗ്രസ് വിട്ട് ശശി തരൂര്‍ പോകില്ലെന്ന പ്രതീക്ഷ കൈവിടാതെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തരൂര്‍ പാര്‍ട്ടി വിടില്ല. സിപിഎമ്മില്‍ പോകുമെന്ന് കരുതുന്നില്ല. തരൂരിന് ഇനിയും തിരുത്താം. തന്നെക്കാള്‍ ഉയര്‍ന്ന നിലയിലുള്ള വ്യക്തിയാണ് തരൂര്‍. അദ്ദേഹം പറഞ്ഞ കാര്യത്തില്‍ മറുപടി പറയാന്‍ ഞാന്‍ ആളല്ല. കെപിസിസി നോക്കേണ്ട കാര്യമല്ല. തരൂര്‍ തന്നെ തിരുത്തക്കോട്ടെ. പ്രവര്‍ത്തി അതിരുവിട്ട് പോകരുത് എന്ന് ആഗ്രഹം ഉണ്ട്. അത് പറയാന്‍ നാലു തവണ അദ്ദേഹത്തെ വിളിച്ചു, കിട്ടിയില്ലെന്നും സുധാകരന്‍ പറഞ്ഞത്.
കോണ്‍ഗ്രസിന് തന്നെ വേണ്ടെങ്കില്‍ തനിക്ക് മറ്റ് വഴികളുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞതിന് പിന്നാലെയാണ് സുധാകരന്‍ ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയിരിക്കുന്നത്. കേരളത്തിലെ പാര്‍ട്ടിക്ക് നിലവില്‍ നേതൃപ്രതിസന്ധിയുണ്ട്. പാര്‍ട്ടി ഇനിയും കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മൂന്നാം തവണയും തിരിച്ചടി നേരിടുമെന്നും തന്നെ ഉപയോഗപ്പെടുത്താന്‍ പാര്‍ട്ടി തയാറാകണമെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.
ഈ വിമര്‍ശനത്തിന് കേരളത്തില്‍ നയിക്കാന്‍ നേതാക്കള്‍ ഇല്ലെന്ന് വിമര്‍ശിക്കാം. ലീഡര്‍ഷിപ്പ് ക്വാളിറ്റി വിലയിരുത്തേണ്ട ആളാണ് അദ്ദേഹം. തരൂരിന്റെ വിമര്‍ശനങ്ങള്‍ കരുത്ത് നല്‍കും. കെപിസിസി പ്രസിഡണ്ട് പോരാ എന്ന അഭിപ്രായമുണ്ടെങ്കില്‍ നന്നാവാന്‍ നോക്കാമെന്നുമാണ് സുധാകരന്‍ പറഞ്ഞത്.
Comments
No comments yet. Be the first to comment!
Leave a Comment