Saturday, August 1, 2026
Kerala News

ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് അപകടം; ഒളിംപ്യന്‍ ബീന മോളുടെ സഹോദരിയടക്കം മൂന്ന് മരണം

ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് അപകടം; ഒളിംപ്യന്‍ ബീന മോളുടെ സഹോദരിയടക്കം മൂന്ന് മരണം

തൊടുപുഴ: ഇടുക്കി പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ദമ്പതികള്‍ മരിച്ചു. പന്നിയാര്‍കുട്ടി ഇടയോടിയില്‍ ബോസ് (55), ഭാര്യ റീന (48), വാഹനം ഓടിച്ചിരുന്ന എബ്രഹാം (50) എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ട്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. ഒളിംപ്യന്‍ കെ.എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന. സഹോദരന്‍ കെ.എം.ബിനുവിന്റെ ഭാര്യാ പിതാവാണ് എബ്രഹാം. എബ്രഹാമാണ് വാഹനം ഓടിച്ചിരുന്നത്.

ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം. മുല്ലക്കാനത്ത് ബന്ധുവീട്ടില്‍ പോയി തിരികെ വരികയായിരുന്നു. പന്നിയാര്‍കുട്ടി പള്ളിക്കു സമീപം എത്തിയപ്പോള്‍ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയിലേക്ക് മറിഞ്ഞു. സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിനു വീതി കുറഞ്ഞ പ്രദേശവുമാണ്.

പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റ മൂന്നു പേരെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബോസും റീനയും യാത്രാമധ്യേ തന്നെ മരണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെ പുലര്‍ച്ചെയോടെയാണ് എബ്രഹാം മരിച്ചത്. മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment