കണ്ണൂര്‍: അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നാടന്‍ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടിയത്. പുലര്‍ച്ചെ നാലരയോടെയാണ് അപകടം.
ബപ്പിരിയന്‍ തെയ്യം കാണാന്‍ വലിയ ജനക്കൂട്ടം ക്ഷേത്രത്തിലെത്തിയിരുന്നു. ഇതിനിടെ പൊട്ടിച്ച പടക്കം ആളുകള്‍ക്കിടയില്‍ വീഴുകയായിരുന്നു. 12 വയസുള്ള കുട്ടിയടക്കം 5 പേര്‍ക്ക് പരുക്കേറ്റു .പലര്‍ക്കും സാരമായ പരുക്കുണ്ട്.
പരുക്കേറ്റവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. തെയ്യം തെങ്ങില്‍ കയറുന്ന പ്രസിദ്ധമായ ചടങ്ങുള്‍പ്പെടെയുള്ള ക്ഷേത്രമാണ്.
Comments
No comments yet. Be the first to comment!
Leave a Comment