തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം ശക്തമാക്കാനുള്ള തീരുമാനവുമായി ആശാ വര്‍ക്കമാര്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കൂടി പ്രതിഷേധത്തിന്റെ ഭാഗമായതോടെ മഹാസംഗമമായാണ് ഇപ്പോള്‍ സമരം നടക്കുന്നത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ ഇപ്പോള്‍ സമരം ചെയ്യുന്നത്. കുടിശ്ശിക വേതനം നല്‍കുക എന്നതായിരുന്നു പ്രധാന ആവശ്യങ്ങളില്‍ ഒന്ന്.
രണ്ട് ദിവസം മുന്‍പ് ഇവരുടെ രണ്ട് മാസത്തെ വേതന കുടിശ്ശിക സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പക്ഷേ സമരം പിന്‍വലിക്കാന്‍ ഇവര്‍ തയ്യാറായില്ല. വേതനം നിലവിലുള്ള 7000 രൂപയില്‍ നിന്ന് 21000 രൂപയാക്കുക, പെന്‍ഷന്‍ അനുവദിക്കുക, വിരമിക്കുമ്പോള്‍ അഞ്ചു ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്.
ഇവരുടെ സമരം 12ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോഗ്യമന്ത്രിയുമായി ആദ്യ ഘട്ടത്തില്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇത് പരാജയപ്പെട്ടു. എത്ര ദിവസം സമരം ചെയ്താലും ഞങ്ങളുടെ അവകാശങ്ങള്‍ നേടിയിട്ടേ തിരിച്ചുപോവുകയുള്ളുവെന്നും സമരം തുടരുമെന്നും ആശാവര്‍ക്കര്‍മാര്‍ അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment