Saturday, August 1, 2026
Kerala News

ഡിവൈഎഫ്‌ഐ പരിപാടിയില്‍ തരൂര്‍ പങ്കെടുക്കില്ലെന്ന് കെ സുധാകരന്‍

ഡിവൈഎഫ്‌ഐ പരിപാടിയില്‍ തരൂര്‍ പങ്കെടുക്കില്ലെന്ന് കെ സുധാകരന്‍


 ഡിവൈഎഫ്‌ഐ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരുന്നുവെങ്കിലും ശശി തരൂര്‍ പങ്കെടുക്കല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. ആദ്ദേഹവുമായി കാര്യങ്ങള്‍ പറഞ്ഞ് ധാരണയില്‍ എത്തിയതായും അതിനാല്‍ തന്നെ പാര്‍ട്ടി തീരുമാനത്തോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചതായും സുധാകരന്‍ പറഞ്ഞു.

 നേതൃത്വത്തിലിരുന്ന് ഒരു വ്യക്തി പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞത്. എന്നാല്‍ അതിന്റെ പേരില്‍ ഒരാളെ തൂക്കിക്കൊല്ലാന്‍ സാധിക്കില്ല. പലരും തരൂര്‍ പറഞ്ഞ കാര്യങ്ങള്‍ വ്യാഖ്യാനിച്ച് വലുതാക്കി. നേതാക്കളുടെ പ്രതികരണം അവരുടെ സ്വഭാവം അനുസരിച്ചാണ്  എന്നും കെ സുധാകരന്‍ പറഞ്ഞു 

കൂടാതെ സിപിഎം നടത്തുന്ന നിക്ഷേപക സംഗമത്തേയും അദ്ദേഹം വിമര്‍ശിച്ചു. സിപിഎം നിക്ഷേപക സംഗമം നടത്തുന്നത് കാലത്തിന്റെ മധുര പ്രതികാരമാണ്. 2012 ല്‍ നടന്ന നിക്ഷേപ സംഗമം ബഹിഷ്‌കരിച്ച ആളുകളാണ് ഇടതുപക്ഷം. കേരളം വില്‍ക്കപ്പെടുന്നു എന്ന് പ്രചാരണമാണ് അന്ന് സിപിഎം നടത്തിയക്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആയിരുന്നു അന്ന് പരിപാടി ഉദ്ഘാടനം ചെയ്തത്. വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ എത്തിയിരുന്നു എന്നാല്‍ സിപിഎം അന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇവിടേക്ക് എത്തിയ എല്ലാവരും കേരളത്തിന്റെ കുപ്രസിദ്ധമായ ഹര്‍ത്താലും സമരവും നേരിട്ട് കണ്ടു എന്നും അദ്ദേഹം പറഞ്ഞു


Related News

Comments

No comments yet. Be the first to comment!

Leave a Comment