സിപിഎമ്മിനേയും സംസ്ഥാന സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസന മെത്രോപോലിത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെതിരെയും സിപിഐഎമ്മിനെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സമരപരമ്പരകളിലൂടെ അധികാരത്തില്‍ വന്ന സിപിഐഎമ്മിനെ ഇപ്പോള്‍ ആശാപ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തോട് പുച്ഛമാണ് എന്നാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ച് സംസാരിക്കവേ പറഞ്ഞത്.
കോവിഡ് വന്നപ്പോള്‍ എല്ലാ സ്ഥലത്തും ഓടിനടന്ന് പ്രവര്‍ത്തിക്കാന്‍ ആശാവര്‍ക്കര്‍മാരാണ് ഉണ്ടായിരുന്നത്. ആരോഗ്യരംഗത്തെ കേരളത്തിന്റെ കാലാള്‍ പടയാണ് ആശാവര്‍ക്കര്‍മാര്‍. ഇന്നവരെ പാടെ അവഗണിക്കുന്ന സ്ഥിതിയാണുള്ളത്. മറ്റൊരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടാണ് ഇവര്‍ക്ക് സമരവുമായി ഇറങ്ങേണ്ടി വരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പേരില്‍ മാത്രമാണ് ആശാവര്‍ക്കര്‍മാര്‍ക്ക് ആശയുള്ളൂ. പക്ഷേ അവരെല്ലാം എന്ന് നിരാശരാണ്. അവരെ മനുഷ്യരായി പരിഗണിക്കാന്‍ തയ്യാറാവണം. മനുഷ്യനാകണം എന്ന് പാടിയാല്‍ മാത്രം പോരാ എന്നും അദ്ദേഹം പറഞ്ഞു അതേസമയം 9 ദിവസമായി സെക്രട്ടറിയേറ്റില്‍ നടത്തുന്ന സമരം തുടരുകയാണ് ആശാപ്രവര്‍ത്തകര്‍. സമരം കടുപ്പിക്കാന്‍ തന്നെയാണ് ആശാവര്‍ക്കര്‍മാരുടെ തീരുമാനം.
Comments
No comments yet. Be the first to comment!
Leave a Comment