പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നു. ഇ ഡിയുടെ കൊച്ചി ഓഫീസാണ് റെയ്ഡ് നടത്തുന്നത്. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ വീട്ടിലും ശാസ്ത്മംഗലത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. കൂടാതെ ആനന്ദകുമാറിന്റെ ഭാരവാഹിത്വത്തില്‍ ഉള്ള തോന്നയ്ക്കല്‍ സായിഗ്രാമത്തിലും റെയ്ഡ് നടക്കുന്നുണ്ട്.
പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനത്തിലും ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടക്കുകയാണ്. കടവന്ത്രയിലെ സോഷ്യല്‍ ബി വെന്‍ഞ്ചേസ് എന്ന സ്ഥാപനത്തിലാണ് പരിശോധന.
പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുവിന്റെ സോഷ്യല്‍ ബീ വെന്‍ചേഴ്‌സ് എന്ന സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തില്‍ അനന്തുവിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കും എന്നായിരുന്നു അനന്തുവിന്റെ പ്രതികരണം.
Comments
No comments yet. Be the first to comment!
Leave a Comment