സംസ്ഥാനത്തെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും രൂക്ഷമായി വിമര്‍ശിച്ച് കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും തിരിച്ചറിയാനാകാത്ത വിധം സമാന സ്വഭാവമുള്ളവരായി മാറി എന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. സംസ്ഥാനത്ത് ഇന്‍ഡി സഖ്യം യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നും പ്രതിപക്ഷം ഭരണപക്ഷത്തിന്റെ ബി ടീമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടക്കൈ-ചൂരല്‍മല പുനര്‍നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപമൂലധന വായ്പ അനുവദിച്ചത് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചുമൂലമാണ്. എന്നാല്‍ അത് കേന്ദ്ര അവഗണനയാണെന്നും പറഞ്ഞ് എല്‍ഡിഎഫിനൊപ്പം യോജിച്ച സമരം നടത്തുമെന്നാണ് വിഡി സതീശനും കെ.സുധാകരനും പറയുന്നത് എന്നാണ് കേ സുരേന്ദ്രന്‍ പറയുന്നത്.
പ്രതിപക്ഷ ധര്‍മ്മം എന്താണെന്ന് അറിയാത്തവരായി ശശീ തരൂരും അതോടൊപ്പം വിഡി സതീശനും മാറി. ശശി തരൂരിന്റെ ലേഖനം മാത്രമല്ല ഭരണകക്ഷിയുടെ എല്ലാ നിലപാടുകളും യുഡിഎഫ് നേതാക്കള്‍ സ്വാഗതം ചെയ്യുകയാണ്.വസ്തുത മനസിലാക്കാതെ പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കുകയാണ് വിഡി സതീശന്‍ ചെയ്യുന്നത് എന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment