Saturday, August 1, 2026
Kerala News

ശശി തരൂര്‍ സെല്‍ഫ് ഗോള്‍ നിര്‍ത്തണം: കെ മുരളീധരന്‍

ശശി തരൂര്‍ സെല്‍ഫ് ഗോള്‍ നിര്‍ത്തണം: കെ മുരളീധരന്‍



ശശി തരൂരുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരണം രേഖപ്പെടുത്തി കേ മുരളീധരന്‍. സെള്‍ഫ് ഗോള്‍ നിര്‍ത്തി പാര്‍ട്ടിക്ക് വിധേയനാകാന്‍ ശശി തരൂര്‍ തയ്യാറാകണം എന്നാണ് മുരധീധരന്‍ പറയുന്നത്.തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഹൈക്കമാന്‍ഡ് ആണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ തരൂര്‍ മറന്നുവെന്നും മുരളീധരന്‍ പറഞ്ഞു. 

പാര്‍ട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്വം പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ആയുധമാക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.

ശശി തരൂര്‍ കേരളത്തിലെ വ്യവസായ മേഖലയെക്കുറിച്ചെഴുതിയ ലേഖനമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. വ്യവസായ മേഖലയിലെ പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു ലേഖനം. 2024ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്നാണ് ശശി തരൂരിന്റെ ലേഖനത്തില്‍ പറയുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment