Saturday, August 1, 2026
Kerala News

സംസ്ഥാനത്ത് മാറ്റങ്ങള്‍ കൊണ്ടുവന്നത് യുഡിഎഫ്; എല്‍ഡിഎഫ് സര്‍ക്കാരിനെ പുകഴ്ത്തിയ തരൂരിന് മറുപടിയുമായി ലീഗ്

സംസ്ഥാനത്ത് മാറ്റങ്ങള്‍ കൊണ്ടുവന്നത് യുഡിഎഫ്; എല്‍ഡിഎഫ് സര്‍ക്കാരിനെ പുകഴ്ത്തിയ തരൂരിന് മറുപടിയുമായി ലീഗ്



പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പുകഴ്ത്തിയ ശശി തരൂര്‍ എംപിക്ക് മറുപടിയുമായി ലീഗ്. പികെ കുഞ്ഞാലിക്കുട്ടിയും എംഎം ഹസനുമാണ് ഇപ്പോള്‍ തരൂരിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. താന്‍ വ്യവസായ മന്ത്രിയായിരുന്ന കാലത്തെ വികസന നേട്ടങ്ങളാണ് തരൂരിനോട് കുഞ്ഞിലിക്കുട്ടി പറയുന്നത്.എകെ ആന്റണി സര്‍ക്കാരിന്റെ കാലത്താണ് കേരളത്തിന്റെ വ്യവസായ ഭൂപടം മാറിയതെന്ന് പികെ  കുഞ്ഞാലിക്കുട്ടി പറഞ്ഞു. എകെ ആന്റണി മന്ത്രിസഭയില്‍ താന്‍ വ്യവസായ മന്ത്രിയായിരിക്കെ കേരളത്തില്‍ നിരവധി പദ്ധതികള്‍  നടപ്പിലാക്കി. കിന്‍ഫ്രയും ഇന്‍ഫോപാര്‍ക്കുമെല്ലാം തുടങ്ങിയത് യുഡിഎഫ് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. 

ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് തരൂര്‍ ഓരോന്ന് എഴുതുന്നതും പറയുന്നതും. ലേഖനത്തിലെ ഉള്ളടക്കം അവാസ്തവവും അടിസ്ഥാന രഹിതവുമാണ് എന്നാണ് എംഎം ഹസന്‍ പറയുന്നത്. പാര്‍ട്ടിയുടേയും മുന്നണിയുടെയും നിലപാടിന് വിരുദ്ധമായി സ്വന്തം അഭിപ്രായം പറയണമെങ്കില്‍ ശശിതരൂര്‍ വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് ഒഴിയാന്‍ മാന്യത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ശശി തരൂര്‍ കേരളത്തിലെ വ്യവസായ മേഖലയെക്കുറിച്ചെഴുതിയ ലേഖനമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. വ്യവസായ മേഖലയിലെ പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു ലേഖനം. 2024ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്നാണ് ശശി തരൂരിന്റെ ലേഖനത്തില്‍ പറയുന്നത്.





Related News

Comments

No comments yet. Be the first to comment!

Leave a Comment