Saturday, August 1, 2026
Kerala News

വയനാട് പുനരധിവാസത്തിന് 530 കോടിയുടെ പലിശ രഹിത വായ്പ അനുവദിച്ച് കേന്ദ്രം

 വയനാട് പുനരധിവാസത്തിന് 530 കോടിയുടെ പലിശ രഹിത വായ്പ അനുവദിച്ച് കേന്ദ്രം


വയനാട് പുനരധിവാസത്തിനായി കേന്ദ്രം 529.50 കോടിയുടെ പലിശരഹിത വായ്പ അനുവദിച്ചു. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ്  കേന്ദ്രം വായ്പ അനുവദിച്ചത്. ഇക്കാര്യങ്ങള്‍ അറിയിച്ചുകൊണ്ട് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിക്ക് കേന്ദ്രം കത്തയച്ചിട്ടുണ്ട്. 50 വര്‍ഷമായിരിക്കും വായ്പയുടെ തിരിച്ചടവ് കാലാവധി. 

ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളില്‍ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്‌കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്ര സഹായം. ഈ സാമ്പത്തിക വര്‍ഷത്തേക്കാണ് വായ്പ അനുവദിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ 2025 മാര്‍ച്ച് 31ന് മുന്‍പ് വിനിയോഗിക്കേണ്ടി വരും. 

അതേസമയം, മാര്‍ച്ച് 31നകം തുക ചെലവഴിക്കണമെന്ന് നിര്‍ദേശം പ്രായോഗികമല്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ഉപാധികളോടെ പണം അനുവദിച്ചത് തികച്ചും അന്യായമാണെന്ന് ടി സിദ്ദിഖ് എംഎല്‍എ പ്രതികരിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment