അനന്തു കൃഷ്ണന്‍ ഒന്നാം പ്രതിയായ പകുതിവില തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക വിവരശേഖരണം ആരംഭിച്ചു. ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ വിവിധ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പാരാതികള്‍ കേന്ദ്രീകരിച്ചാണ് ആന്വേഷണം നടത്തുന്നത്. അനന്തു കൃഷ്ണന്റെ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണ സംഘം വിശദമായി തന്നെ പരിശോധിക്കും.
ഓരോ ജില്ലകളില്‍ നിന്നുമുള്ള പരാതികളായിരിക്കും ആദ്യ ഘട്ടത്തില്‍ പരിശോധിക്കുക. അതിന് ശേഷമായിരിക്കും മൊഴി എടുക്കേണ്ടവരുടെ വിശദമായ പട്ടിക ക്രൈംബ്രാഞ്ച് തയ്യാറാക്കുക. പണം വാങ്ങിയ ജനപ്രതിനിധികളുടെ അടക്കം മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. പണം നഷ്ടമായവരുടെ മൊഴിയും രേഖപ്പെടുത്തേണ്ടിവരും. ഇതുകൂടാതെ പകുതി വിലയില്‍ സ്‌കൂട്ടറും, ലാപ്‌ടോപ്പും, രാസവളവും, തയ്യല്‍ മെഷീനും വാങ്ങിയവരുടെ മൊഴിയുമെടുക്കണം.
പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഭവത്തില്‍ സീഡ് സൊസൈറ്റിക്കെതിരെ സംസ്ഥാനമൊട്ടാകെ നിരവധി പരാതിയാണ് ലഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെന്നും പ്രമുഖ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുണ്ടെന്നും പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. പകുതി വിലയ്ക്ക് പഠനോപകരണങ്ങളും തയ്യില്‍ മെഷീനും നല്‍കിയാണ് തട്ടിപ്പിന്റെ തുടക്കം.
പിന്നീട് പകുതി വിലയ്ക്ക് ഇരുചക്രവാഹനവും ഗൃഹോപകരണങ്ങളും നല്‍കാമെന്ന വാഗ്ദാനത്തില്‍ ഇയാള്‍ പലരില്‍ നിന്നായി പണം വാങ്ങി. മൂവാറ്റുപുഴയില്‍ നടന്ന സമാന തട്ടിപ്പില്‍ സൊസൈറ്റി ഉടമസ്ഥന്‍ അനന്തുകൃഷ്ണന്‍ അറസ്റ്റിലായതോടെയാണ് പലരും തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment