ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല ഉത്സവം മാര്‍ച്ച് 13 ന് നടക്കും. പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരപരിധിയില്‍ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചത്.
മാര്‍ച്ച് 5 മുതല്‍ 14 വരെ നടക്കും. മാര്‍ച്ച് 13 നാണ് പൊങ്കാല. 13 ന് രാവിലെ 10. 15 ന് പൊങ്കാല അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1. 15 ന് പൊങ്കാല നിവേദിക്കും. ഒന്നാം ഉത്സവ ദിനമായ മാര്‍ച്ച് 5 ന് കാപ്പകെട്ടി കുടിയിരുത്ത്.
7ന് കുത്തിയോട്ട വ്രതാരംഭം. ഏഴാം ഉത്സവദിനമായ മാര്‍ച്ച് 11ന് ദേവീദര്‍ശനം രാവിലെ 7.30 മുതല്‍ മാത്രമായിരിക്കും. 13ന് രാത്രി 7.45ന് കുത്തിയോട്ട കുട്ടികള്‍ക്ക് ചൂരല്‍കുത്തുന്ന ചടങ്ങ്. രാത്രി 11.15ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. 14ന് രാത്രി 10ന് കാപ്പഴിച്ച് കുടിയിളക്കുന്ന ചടങ്ങും ഒരുമണിക്ക് കുരുതിതര്‍പ്പണവും നടത്തും.
Comments
No comments yet. Be the first to comment!
Leave a Comment