Saturday, August 1, 2026
Kerala News

പാതിവില തട്ടിപ്പ്: അനന്തു കൃഷ്ണന്റെ ജാമ്യം നിഷേധിച്ച് കോടതി

പാതിവില തട്ടിപ്പ്: അനന്തു കൃഷ്ണന്റെ ജാമ്യം നിഷേധിച്ച് കോടതി



പാതിവിലയ്ക്ക് സാധനങ്ങള്‍ നല്‍കാം എന്ന പേരില്‍ സംസ്ഥാനത്ത് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ അനന്തു കൃഷ്ണന്റെ ജാമ്യം നിഷേധിച്ച് കോടതി. മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യ ഹര്‍ജി തള്ളിയത്. പ്രതി സമാനമായ 34 കേസുകളില്‍ കൂടി പ്രതിയാണെന്നും പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യത ഉണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.

അനന്തു കൃഷ്ണനുമായി നേരത്തെ തന്നെ പോലീസ് വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഈരാറ്റുപേട്ട, പ്രതിയുടെ സ്വന്തം നാടായ കുടയത്തൂര്‍, കോളപ്ര, ഏഴാംമൈലിലെ വീടിന് സമീപം, കോളപ്രയിലെ ഓഫീസ് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. 

അതേസമയം അനന്തു കൃഷ്ണനെതിരായ തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. കണ്ണൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ പൊലീസ് സ്‌റ്റേഷുകളില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകളാണ് കൈമാറിയത്. ഇതുമാത്രം 37 കോടിയുടേതുവരും. മറ്റു ജില്ലകളിലുള്ള പരാതികളും രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്ക് ക്രൈം ബ്രാഞ്ചിന് കൈമാറാനാണ് തീരുമാനം. 15 ദിവസത്തിനകം പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment