Saturday, August 1, 2026
Kerala News

ബജറ്റ് മൈതാന പ്രസംഗം പോലെ; രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

ബജറ്റ് മൈതാന പ്രസംഗം പോലെ; രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍



നിയമസഭയില്‍ കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സമ്പൂര്‍ണ്ണ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മൈതാനപ്രസംഗം പോലെ എന്നാണ് ബജറ്റിനെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞത്. ഒരു മുന്നൊരുക്കവും ഇല്ലാതെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു പദ്ധതിയും ബജറ്റിലില്ലെന്നും അദ്ദേഹം പറഞ്ഞു. 

ബജറ്റില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ എല്ലാം കേന്ദ്രാവിഷകൃത പദ്ധതികളാണ്. സര്‍ക്കാരിന്റെ സാമ്പത്തിക മിസ് മാനേജ്‌മെന്‍രിന്റെ  ഫലം ആണ് കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധി. അതിന് കേന്ദ്രത്തിന്റെ പേരില്‍ പഴിചാരേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കാര്‍ഷിക മേഖലക്ക് ഒന്നും ഇല്ല. പ്രവാസിയുടെ ഉന്നമനത്തിന് ഒന്നും ഇല്ല. ടൂറിസത്തിന് ഒന്നും ഇല്ല. കേന്ദ്രം നല്‍കിയ തുകയില്‍ ചെറിയ തുക മാത്രം സംസ്ഥാനം കൂട്ടിയാണ് അവതരിപ്പിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 






Related News

Comments

No comments yet. Be the first to comment!

Leave a Comment