രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. തദ്ദേശ-നിയമസഭാ തെരഞ്ഞടുപ്പുകള്‍ ഉടന്‍ നടക്കാനിരിക്കുന്നതിനാല്‍ ജനപ്രിയ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വികസന പ്രഖ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുന്നാതണോ അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റ് എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേരളം. കിഫ്ബി നിര്‍മിച്ച റോഡുകളില്‍ യൂസര്‍ ഫീ ഈടാക്കാനുള്ള സര്‍ക്കാരിന്റെ നീക്കവുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനം ആണ് എല്ലാവരും ഏറ്റവും പ്രതീക്ഷയോടെ നോക്കുന്നത്. കേരളത്തിലെ പൊതുജനങ്ങളെ ഏറ്റവും വേഗത്തില്‍ ബാധിക്കുന്നതായിരിക്കും ഈ വിഷയം.
വയനാട് പുനരധിവാസത്തിന് പ്രത്യേക പാക്കേജുകളും പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. വിഴിഞ്ഞ തുറമുഖം കേന്ദ്രീകരിച്ചുള്ള വികസനത്തിനായി പണം നീക്കിവയ്ക്കാനും സാധ്യത. നികുതികളുടെ വര്‍ദ്ധനവിനും പുതിയ സെസുകള്‍ക്കും സാധ്യതയുണ്ടെന്നും വയനാട് ദുരിതബാധിതര്‍ക്കുള്ള ധനസാഹയം തുടരുമെന്നുമാണ് വിലയിരുത്തല്‍. സ്വകാര്യ സര്‍വകലാശാലകള്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് സംബന്ധിച്ചുള്ള പ്രഖ്യാപനവും പ്രതീക്ഷിക്കാം.
Comments
No comments yet. Be the first to comment!
Leave a Comment