പകുതി വിലയ്ക്ക് സ്‌കൂട്ടറും മറ്റ് സാധനങ്ങളും നല്‍കാം എന്ന പേരില്‍ നടത്തിയ തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെതിരെ ഉയര്‍ന്ന ആരോപണം ഗൗരവതരമെന്ന് ഹൈക്കോടതി. പ്രതി ചേര്‍ത്തതിന് പിന്നാലെ ജാമ്യം തേടി ലാലി വിന്‍സെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ലാലി വിന്‍സെന്റിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്.
കണ്ണൂര്‍ ടൗണ്‍ പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏഴാം പ്രതിയാണ് ലാലി വിന്‍സെന്റ്. തട്ടിപ്പില്‍ മുഖ്യപ്രതിയായ അനന്തു കൃഷ്ണനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഏഴ് പ്രതികളാണ് ഉള്ളത്. അനന്തു കൃഷ്ണനാണ് ഒന്നാം പ്രതി.
അനന്തുകൃഷ്ണന്റെ സ്ഥാപനത്തില്‍ നിന്ന് താന്‍ 40 ലക്ഷം രൂപ കൈപ്പറ്റിയിരുന്നുവെന്ന് ലാലി വിന്‍സെന്റ് പറഞ്ഞിരുന്നു. നിയമോപദേശത്തിനായാണ് പണം കൈപ്പറ്റിയത്. മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലെന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കാമെന്നും ലാലി വിന്‍സെന്റ് പറഞ്ഞിരുന്നു.
സിഎസ്ആര്‍ ഫണ്ടിന്റെ മറവിലാണ് അനന്തു കൃഷ്ണന്‍ തട്ടിപ്പ് നടത്തിയത്. കേരളത്തിലെ എല്ലാ ജില്ലകളിലുമായി ആയിരം കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായിട്ടാണ് പോലീസിന്റെ നിഗമനം. കോഴിക്കോടും ഇടുക്കിയിലും കണ്ണൂരും വ്യാപകമായ പരാതികളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment