കേരളമൊട്ടാകെ സിഎസ്ആര്‍ പദ്ധതി വഴി പണം സ്വരൂപിച്ച് പാതി പണത്തിന് ഇരുചക്ര വാഹനങ്ങള്‍ നല്‍കാം എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. സൈന്‍ എന്ന സംഘടന പദ്ധതിയുടെ ഭാഗമായിരുന്നു. അതിലാനാണ് അദ്ദേഹം ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജനസേവനത്തിന്റെ ഭാഗമായിട്ടണ് പദ്ധതിയുടെ ഭാഗമായത്. ഒരു രൂപ പോലും പദ്ധതിയുടെ പേരില്‍ കൈപ്പറ്റിയിട്ടില്ല. സൈന്‍ എന്ന സംഘടനയും ഒരു ഇരയാണ്. മൂവാറ്റുപുഴയില്‍ അനന്ദുവിനെതിരെ കേസെടുത്ത ശേഷവും കോഴിക്കോട് ഐജി ഓഫിസില്‍ ആസ്ഥാനത്ത് നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ പരിപാടി നടത്തി. ഒക്ടോബര്‍ 30 ന് ആയിരുന്നു പരിപാടി. ഐജി സേതുരാമനായിരുന്നു ഉദ്ഘാടകന്‍. ആ പരിപാടിയിലും അനന്തു പങ്കെടുത്തിരുന്നു എന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
സായി ഗ്രാം ചെയര്‍മാന്‍ അനന്തകുമാറാണ് സിഎസ്ആര്‍ പദ്ധതി തനിക്ക് പരിചയപ്പെടുത്തിയത്. കടന്നപ്പള്ളിയും ശിവന്‍കുട്ടിയും പങ്കെടുത്ത പരിപാടികളുടെ ചിത്രം തന്നെ കാണിച്ചു എ്ന്നും അദ്ദേഹം പറയുന്നു. അനന്തുവുമായി പല തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ കൂടിക്കാഴ്ചയും ഈ പദ്ധതിയുടെ പേരില്‍ മാത്രമായിരുന്നു.
സംഭവത്തില്‍ അനന്തു കൃഷ്ണനെതിരെ പോലീസ് പരാതി നല്‍കും. ഇതുവരെ 5620 വണ്ടികളാണ് സൈന്‍ നല്‍കിയത്. ഇനി 5 ശതമാനം പേര്‍ക്കാണ് വണ്ടി നല്‍കാനുള്ളത്. ഞാന്‍ കൈ കഴുകി ഓടില്ല. വണ്ടി വേണ്ടവര്‍ക്ക് വണ്ടിയോ പണം വേണ്ടവര്‍ക്ക് പണമോ നല്‍കും. പ്രധാനമന്ത്രിക്ക് അടുത്ത് അനന്തു കൃഷ്ണന്‍ പോയതിനെ കുറിച്ച് എനിക്കറിയില്ല. സായിഗ്രാം പ്രതിനിധി എന്ന പേരിലാവാം പോയതെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment