Saturday, August 1, 2026
Kerala News

വയനാട്ടില്‍ രണ്ട് കടുവകള്‍ ചത്ത നിലയില്‍ കണ്ടെത്തി

 വയനാട്ടില്‍ രണ്ട് കടുവകള്‍ ചത്ത നിലയില്‍ കണ്ടെത്തി



വയനാട്ടില്‍ രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി. കുറിച്യാട് കാട്ടിനുള്ളിലാണ് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഒരു ആണ്‍കടുവയേയും ഒരു പെണ്‍കടുവയേയുമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പട്രോളിങ്ങിനിടെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് ജഡം കണ്ടെത്തിയത്. 

കടുവകള്‍ പരസ്പരം ഏറ്റുമുട്ടി ചത്തതായിരിക്കും എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. വിദഗ്ധ പരിശോധനക്ക് ശേഷമേ വിശദാംശങ്ങള്‍ ലഭ്യമാവുകയുള്ളൂ.

മേപ്പാടി ഭാഗത്ത് മറ്റൊരു കടുവയെയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. രാവിലെ മേപ്പാടി കൂട്ടമുണ്ട സബ് സ്‌റ്റേഷന് സമീപത്ത് ആണ്‍ കടുവയെയാണ് ചത്തതായി കണ്ടെത്തിയത്. കോടത്തോട് പോഡാര്‍ പ്ലാന്റേഷന്റെ കാപ്പിത്തോട്ടത്തില്‍ തൊഴിലാളികളാണ് ജഡം കണ്ടത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment