Saturday, August 1, 2026
Kerala News

മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പരിഗണന കേരളത്തിന് കേന്ദ്രം നല്‍കിയിട്ടുണ്ട്., മോദി ഉണര്‍ന്നു പ്രവര്‍ത്തിച്ചു, എന്നിട്ടും അദ്ദേഹം തള്ളിപ്പറയുന്നു; തുറന്നടിച്ച് ജോര്‍ജ് കുര്യര്‍

  മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പരിഗണന  കേരളത്തിന് കേന്ദ്രം നല്‍കിയിട്ടുണ്ട്., മോദി ഉണര്‍ന്നു പ്രവര്‍ത്തിച്ചു, എന്നിട്ടും അദ്ദേഹം തള്ളിപ്പറയുന്നു; തുറന്നടിച്ച് ജോര്‍ജ് കുര്യര്‍


ബജറ്റില്‍ കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു എന്ന ഭരണ പ്രതിക്ഷ വാദങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യര്‍. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ എന്നും കേന്ദ്രം കേരളത്തിനാണ് പരിഗണന നല്‍കിയത് എന്നാണ് മധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. മോദി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. എന്നിട്ടും മോദിയെ തള്ളിപ്പറയുന്നു. കേരളത്തിന് ഒന്നും ചെയ്യുന്നില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും? വിഴിഞ്ഞം അനങ്ങിയത് മോദി വന്നതിന് ശേഷം മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നു എന്നത് സ്ഥിരം പല്ലവിയാണ്. അത് തര്‍ക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക, വിദ്യാഭ്യാസ മേഖലയില്‍ അടക്കം കേരളം തകര്‍ന്നുവെന്ന് സമ്മതിക്കണം. ഏത് വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളം സ്വന്തം നിലയില്‍ പണം കണ്ടെത്തുന്നത് എന്നും അദ്ദേഹം ചോദിച്ചു. 

കേരളത്തിന് വേണ്ടി എല്ലാം ചെയ്യുന്നത് മോദിയാണ്. മോദി ചെയ്യുന്നതല്ലാതെ ഒരു വികസന പ്രവര്‍ത്തനവും കേരളത്തില്‍ നടക്കുന്നില്ല. മോദിയെ കുറ്റം പറയണം. ക്രെഡിറ്റ് കൊടുക്കാന്‍ തയ്യാറല്ല. എല്ലാ പദ്ധതികള്‍ക്കും മോദി പണം നല്‍കുന്നുണ്ട്. മോദി കൊടുക്കുന്നതല്ലാതെ എന്താണ് കേരളത്തിലുള്ളതെന്നും ജോര്‍ജ് കുര്യന്‍ ചോദിക്കുന്നു. 






Related News

Comments

No comments yet. Be the first to comment!

Leave a Comment