Sunday, August 2, 2026
Kerala News

അമരക്കുനിയെ ഭീതിയിലാക്കിയ പെണ്‍കടുവയ്ക്ക് വിലസാന്‍ ഇനി തിരുവനന്തപുരം മൃഗശാല

 അമരക്കുനിയെ ഭീതിയിലാക്കിയ പെണ്‍കടുവയ്ക്ക് വിലസാന്‍ ഇനി തിരുവനന്തപുരം മൃഗശാല



 വയനാട് പുല്‍പ്പള്ളി ഭാഗങ്ങളിലും പരിസരപ്രദേശങ്ങളിലും ജനങ്ങളെ ഭീതിയിലാഴ്ത്തിയ എട്ടു വയസുകാരിയായ കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റി. ഒരാഴ്ച മുന്‍പ് കൂട്ടിലായ കടുവയുമായി ഇന്നലെയായിരുന്നു സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ഇന്ന് രാവിലെയോടെ തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചു. ഇനി കടുവയെ വിദഗ്ധ ചികിത്സയ്ക്കായി വെറ്റിനറി ഹോസ്പിറ്റലിലേക്ക് മാറ്റും.

വനം വകുപ്പ് നിര്‍മ്മിച്ച കൂട്ടില്‍ അകപ്പെടുമ്പോള്‍ കടുവയുടെ കൈക്ക് പരിക്ക് ഉണ്ടായിരുന്നു. ഇതിന് ആവശ്യമായ വിദഗ്ധ ചികിത്സ നല്‍കുന്നതിന് കൂടുതല്‍ സൗകര്യം തിരുവനന്തപുരത്തായതിനാണ് ഇവിടേക്ക് കടുവയെ മാറ്റുന്നത്. ഏറെ നാള്‍ വയനാട് പുല്‍പ്പള്ളി, അമരക്കുനി ഭാഗത്തെ വളര്‍ത്തുമൃഗങ്ങളെ കൊന്ന് തിന്ന് ഒരു നാടിനെയാകെ വിറപ്പിച്ച കടുവയ്ക്ക് ഇനി ബാക്കിയുള്ള കാലം മൃഗശാലിയില്‍ വിലസാം.

മ്യൂസിയം പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള കവാടം വഴി മൃഗശാലയുടെ സര്‍വീസ് ഗേറ്റ് മാര്‍ഗമാണ് കടുവയെ എത്തിച്ചത്. പ്രത്യേകം തയ്യാറാക്കിയ കൂട് സ്ഥാപിച്ച ലോറിയെ ഒരു വെറ്ററിനറി ഡോക്ടര്‍ അടങ്ങിയ വൈദ്യ സംഘവും വനം വകുപ്പിന്റെ ആര്‍ആര്‍ടി സംഘവും ഉണ്ടായിരുന്നു. 

ഷീറ്റ് ഉപയോഗിച്ച് കടുവയുടെ കാഴ്ച മറച്ചാണ് ലോറിയില്‍ നിന്നും കൂടിറക്കിയത്. മൃഗശാലയിലെ മറ്റ് ഉദ്യോഗസ്ഥരും കടുവയെ കാണാന്‍ കൂടിന് ചുറ്റും തടിച്ചു കൂടി. 8 വയസ് പ്രായമുള്ള പെണ്‍കടുവയെ ഇനി രണ്ടാഴ്ച ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുമെന്ന് തിരുവനന്തപുരം മൃഗശാല ഡയറക്ടര്‍ മഞ്ജുള ദേവി മാധ്യമങ്ങളെ അറിയിച്ചു. 








Related News

Comments

No comments yet. Be the first to comment!

Leave a Comment