Sunday, August 2, 2026
Kerala News

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിച്ചാലേ ജനപ്രതിനിധി രാജിവെക്കേണ്ടതുള്ളൂ; മുകേഷ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സതീദേവി

 രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിച്ചാലേ ജനപ്രതിനിധി രാജിവെക്കേണ്ടതുള്ളൂ; മുകേഷ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സതീദേവി


ലൈംഗികാരോപണ പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ എംഎല്‍എ മുകേഷ് രാജിവെക്കണമെന്നുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യങ്ങളില്‍ നിലപാട് വ്യക്തമാക്കി വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. നിയമപരമായി രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിച്ചാലേ ജനപ്രതിനിധി രാജിവയ്‌ക്കേണ്ട ആവശ്യമുള്ളൂ എന്നാണ് പി സതീദേവി ഈ വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ധാര്‍മികമായി രാജിവെക്കണോ എന്ന കാര്യത്തില്‍ മുകേഷിന് തീരുമാനിക്കാം എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

പീഡനപരാതിയില്‍ എം മുകേഷ് എം എല്‍ എയ്‌ക്കെതിരായ കുറ്റപത്രത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് പി കെ ശ്രീമതി പറഞ്ഞത് കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്തുവരട്ടെയെന്നും നിയമനടപടികള്‍ തുടരട്ടെ അതില്‍ വേവലാതികള്‍ ഒന്നും വേണ്ടെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

അതേസമയം ഇന്നലെയായിരുന്നു പ്രത്യേക അന്വേഷണസംഘം മുകേഷിനെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുകേഷിനെതിരായ ഡിജിറ്റല്‍, സാഹചര്യ തെളിവുകള്‍ അടക്കം അടങ്ങുന്നതാണ് കുറ്റപത്രം. പരാതിക്കാരിയുമായി മുകേഷ് നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായിട്ടുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്‌ഐടി പറയുന്നുണ്ട്. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തിരുന്നത്. താര സംഘടനയായ എഎംഎംഎയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി.


Related News

Comments

No comments yet. Be the first to comment!

Leave a Comment