Sunday, August 2, 2026
Kerala News

റോഡ് തടസപ്പെടുത്തി സിപിഎം സമ്മേളനം; ഹൈക്കോടതിയില്‍ മാപ്പ് അപേക്ഷിച്ച് ഐജി

 റോഡ് തടസപ്പെടുത്തി സിപിഎം സമ്മേളനം; ഹൈക്കോടതിയില്‍ മാപ്പ് അപേക്ഷിച്ച് ഐജി


വഞ്ചിയൂരില്‍ സിപിഎം റോഡ് തടസ്സപ്പെടുത്തി സമ്മേളനം നടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വീകരിച്ച കോടതിയലക്ഷ്യ നടപടിയില്‍ മാപ്പ് അപേക്ഷിച്ച് ഐജി ജി സ്പര്‍ജന്‍ കുമാര്‍. തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഎമ്മും സെക്രട്ടേറിയറ്റിനു മുന്‍പില്‍ സിപിഐയുടെ കീഴിലുള്ള ജോയിന്റ് കൗണ്‍സിലുമായിരുന്നു വഴിമുടക്ക് സമ്മേളനും സമരവും നടത്തിയത്. ഇതില്‍ കോടതി സ്വകരിച്ച കോടതിയലക്ഷ്യ നടപടിയിലാണ് സ്പര്‍ജന്‍ കുമാര്‍ നിരുപാധികം മാപ്പ് അപേക്ഷിച്ച് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. 


സി.പി.എം. പാളയം ഏരിയാ കമ്മിറ്റി വഞ്ചിയൂരില്‍ റോഡ് തടസ്സപ്പെടുത്തി സമ്മേളനം നടത്തുന്നത് വഞ്ചീയൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിലക്കിയിരുന്നു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് നോട്ടീസും പാര്‍ട്ടിക്ക് കൈമാറിയിരുന്നു. ഇവിടെ പരിപാടി സംഘടിപ്പിക്കാന്‍ സാധിക്കില്ലെന്നും മറ്റൊരിടത്തേക്ക് മാറ്റാന്‍ തയ്യാറാകണം എന്നുമായിരുന്നു നോട്ടീല്‍ പറഞ്ഞത്. എന്നാല്‍ ഈ വിലക്ക് മറികടന്ന് സിപിഎം പരിപാടി സംഘടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരുന്നു. 


റോഡ് തടസ്സപ്പെടുത്തിയുള്ള പരിപാടികള്‍ തടയാന്‍ കഴിയാത്തത് അറിഞ്ഞുകൊണ്ടുള്ള വീഴ്ചയല്ലെന്നാണ് ഐജി കോടതിയെ അറിയിച്ചത്. കൂടാതെ പരിപാടി നടത്തുന്നത് തടഞ്ഞാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാന്‍ ഇടയുണ്ടായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ സെക്രട്ടേറിയറ്റിനു മുന്നില്‍ ജോയിന്റ് കൗണ്‍സില്‍ വഴി തടസപ്പെടുത്തി സമരം നടത്തിയതുമായി ബന്ധപ്പെട്ട് സംഘടനാ ഭാരവാഹികളടക്കമുള്ള 10 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.








Related News

Comments

No comments yet. Be the first to comment!

Leave a Comment