എംഎല്‍എ മുകേഷിനെതിരായ ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് കേസുമായി ബന്ധപ്പെട്ട കുറ്റപത്രം എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടിതിയില്‍ സമര്‍പ്പിച്ചിരിക്കുനത്. ആലുവ സ്വദേശിയുടെ മൊഴിപ്രകാരമുള്ള കുറ്റം തെളിഞ്ഞുവെന്നും മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നുമാണ് കുറ്റപത്രം പറയുന്നത്.
വാട്ട്‌സാപ്പ് ചാറ്റുകള്‍, ഇമെയില്‍ സന്ദേശങ്ങള്‍, സാഹചര്യതെളിവുകള്‍, സാക്ഷി മൊഴികള്‍ എന്നിവയും അന്വേഷണ സംഘം ഹാജരാക്കിയിട്ടുണ്ട്. താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് മുകേഷ് പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം.
പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും മുകേഷിനെതിരെ ചുമത്തിയിട്ടുണ്ട്. താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് മുകേഷ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ആലുവ സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
മരട് പൊലീസായിരുന്നു മുകേഷിനെതിരെ കേസെടുത്തത്. പിന്നീട് ഈ കേസ് എസ്.പി ജി. പൂങ്കുഴുലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തിരുന്നു, അന്വേഷണം പൂര്‍ത്തിയാക്കിയതോടെയാണ് ഇപ്പോള്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് കുറ്റപത്രത്തിലെ പരമര്‍ശങ്ങള്‍.
Comments
No comments yet. Be the first to comment!
Leave a Comment