Sunday, August 2, 2026
Kerala News

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു

 മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു



മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചതായി ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. കമ്മീഷന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയ സാഹചര്യത്തിലാണ് പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുന്നത് എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കിയാല്‍ റിപ്പോര്‍ട്ട് പെട്ടെന്ന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കൂടാതെ കമ്മിഷന്റെ പ്രവര്‍ത്തനം നിയമ പ്രകാരമാണെന്നും എന്‍ക്വറി ആക്ട് പ്രകാരം തന്നെയാണ് കമ്മിഷന്‍ രൂപീകരിച്ചിട്ടുള്ളതെന്നും സര്‍ക്കാരിന്റെ വശം സര്‍ക്കാര്‍ പറയുമെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. 

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതില്‍ സര്‍ക്കാരിന്റെ അധികാരത്തെ ജനുവരി 24ന് ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. സര്‍ക്കാര്‍ തീരുമാനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് മുനമ്പം ഭൂമി തര്‍ക്കം പരിശോധിക്കാന്‍ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അല്ലെങ്കില്‍ അര്‍ധ ജുഡീഷ്യല്‍ സ്ഥാപനമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. സ്വന്തം ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കമ്മീഷന് അധികാരമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. കമ്മീഷന്‍ ഒരു വസ്തുതാന്വേഷണ അതോറിറ്റി മാത്രമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശ പ്രശ്‌നങ്ങളിലോ തര്‍ക്കങ്ങളിലോ വിധി പറയാന്‍ അധികാരമില്ല. സര്‍ക്കാരിന് നടപടിയെടുക്കാന്‍ ആവശ്യമായ വസ്തുതകള്‍ നല്‍കുക എന്നതുമാത്രമാണ് കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. 







 





Related News

Comments

No comments yet. Be the first to comment!

Leave a Comment