Sunday, August 2, 2026
Kerala News

മോദി സര്‍ക്കാരിന്റെ കേരള ഫ്രണ്ട്‌ലി ബജറ്റ്, പ്രധാന ഗുണഭോക്താവ് കേരളം; പ്രശംസിച്ച് കെ സുരേന്ദ്രന്‍

 മോദി സര്‍ക്കാരിന്റെ കേരള ഫ്രണ്ട്‌ലി ബജറ്റ്, പ്രധാന ഗുണഭോക്താവ് കേരളം; പ്രശംസിച്ച് കെ സുരേന്ദ്രന്‍



മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റിനെ പ്രകീര്‍ത്തിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരള ഫ്രണ്ട്‌ലി ബജറ്റ് എന്നാണ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ മാധ്യങ്ങളോട് സംസാരിക്കവെ കെ സുരേന്ദ്രന്‍ പ്രശംസിച്ചത്. കൂടാതെ ബജറ്റിന്റെ പ്രധാന ഗുണഭോക്താക്കളാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ മോദി സര്‍ക്കാരിന്റെ ഏറ്റവും മികച്ച ബജറ്റുകളിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ബജറ്റാണ് ഇന്ന് അവതരിപ്പിച്ചിട്ടുള്ളത്. കേരളത്തിന് ഇത്രയും പ്രയോജനം ലഭിക്കുന്നത് ഇതാദ്യമായാകുമെന്നും അദ്ദേഹം പറഞ്ഞു.സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഇത്രയധികം ആനുകൂല്യങ്ങള്‍ ലഭിച്ച ബജറ്റ് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ചരിത്രപരമായ പല പ്രഖ്യാപനങ്ങളും ഈ ബജറ്റില്‍ ഉണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

സര്‍വ്വീസ് മേഖലയിലാണ് കേരളത്തിലുള്ളവര്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇടത്തരക്കാര്‍ക്കും ഇത് കൂടുതല്‍  ഗുണം ചെയ്യും. ആദായ നികുതിയിലെ ഇളവില്‍ സാധാരണക്കാര്‍ക്കും പ്രയോജനം  ഉണ്ടാകും എന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ ബജറ്റില്‍ കേരളത്തിന് കാര്യമായ നേട്ടങ്ങള്‍ ഒന്നും ഇല്ലെന്നാണ് സംസ്ഥാന ഭരണപക്ഷവും പ്രതിപക്ഷവും പറയുന്നത്. കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന പോലും കിട്ടിയില്ലെന്നാണ് ധനമന്ത്രി കെഎന്‍ബാലഗോപാല്‍ പറഞ്ഞത്. സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രത്തിന് തുല്യ നീതി ഇല്ല.കണക്കുകളാണ് സംസാരിക്കുന്നത് രാഷ്ട്രീയമല്ല.വയനാടിന് പാക്കേജ് ഒന്നും പറഞ്ഞില്ല.വിഴിഞ്ഞത്തെ പറ്റി ഒന്നു പറഞ്ഞില്ല.വിഴിഞ്ഞത്തിന് വേണ്ടി വകയിരുത്തലും ഇല്ല.സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ കേരളത്തിന് കഴിഞ്ഞ തവണ കിട്ടേണ്ടത് 73000 കോടിയാണ്.പക്ഷെ  കിട്ടിയത് 33000 കോടി മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment