Sunday, August 2, 2026
Kerala News

വര്‍ക്കലയില്‍ വൃദ്ധ മാതാപിതാക്കളെ വീടിന് പുറത്താക്കി ഗേറ്റ് അടച്ച മകള്‍ക്കെതിരെ കേസ്

വര്‍ക്കലയില്‍ വൃദ്ധ മാതാപിതാക്കളെ വീടിന് പുറത്താക്കി ഗേറ്റ് അടച്ച മകള്‍ക്കെതിരെ കേസ്



വൃദ്ധ മാതാപിതാക്കാളെ വീട്ടില്‍ നിന്നും പുറത്താക്കി ഗേറ്റ് അടച്ച സംഭവത്തില്‍ മകള്‍ സിജിക്കെതിരെ പോലീസ് കേസെടുത്തു. വര്‍ക്കല അയിരൂരിലാണ് സംഭവം നടന്നത്. സംഭവത്തില്‍ അയിരൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കല്‍, വഞ്ചന കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സിജിയുടെ ഭര്‍ത്താവിന് എതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. 

വൃന്ദാവനം വീട്ടില്‍ സദാശിവന്‍( 79 ), ഭാര്യ സുഷമ്മ (73)  എന്നിവരെ ഇന്നലെയാണ് മകള്‍ സിജി വീട്ടില്‍ നിന്നും പുറത്താക്കി ഗേറ്റ് അടച്ചുപൂട്ടിയത്. സംഭവം അറിഞ്ഞ ഉടന്‍ പോലീസ് ഇവിടേക്ക് എത്തിയിരുന്നു. എന്നാല്‍ പോലീസ് പറഞ്ഞിട്ടുപോലും ഗേറ്റ് തുറക്കാനോ മാതാപിതാക്കളെ വീട്ടിലേക്ക് കയറ്റാനോ സിജി തയ്യാറായിരുന്നില്ല. പിന്നീട് പോലീസ് മതില്‍ ചാടി കടന്ന് അകത്ത് കയറി സിജിയോട് സംസാരിച്ചിരുന്നവെങ്കിലും യാതൊരുവിധത്തിലുള്ള ഒത്തുതീര്‍പ്പിനും സിജി തയ്യാറിയിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കളെ പൊലീസ് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയാണ് ചെയ്ത.് 

സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നാണ് ലഭിക്കുന്ന വിവരം. മകള്‍ക്ക് 35 ലക്ഷം രൂപ നല്‍കിയിരുന്നു. അത് ഉപയോഗിച്ച് നിര്‍മിച്ച വീട്ടില്‍ നിന്നാണ് തങ്ങളെ പുറത്താക്കിയത്. സബ് കളക്ടറെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. വീട്ടില്‍ താമസിക്കാന്‍ അനുവാദം ഇല്ലെങ്കില്‍ പണം തിരികെ നല്‍കണമെന്നും വൃദ്ധ ദമ്പതികള്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവെ വ്യക്തമാക്കിയത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment