Sunday, August 2, 2026
Kerala News

ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ പീഡനത്തില്‍ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മരിച്ചു

 ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ പീഡനത്തില്‍ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മരിച്ചു



ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ ക്രൂര പീഡനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. കഴിഞ്ഞ ആറുദിവസമായി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. ഞായറാഴ്ചയായിരുന്നു അവശനിലയില്‍ അര്‍ദ്ധ നഗ്നയായ രീതിയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ആണ്‍സുഹൃത്ത് യുവതിയുടെ വീട്ടിലെത്തിയത്. തര്‍ക്കമുണ്ടായതിന്റെ പേരില്‍ ഇയാള്‍ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തിരിച്ചുപോയി. തുടര്‍ന്ന് ഞായറാഴ്ചയാണ് യുവതിയെ അവശ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കൈയിലെ മുറിവ് ഉറുമ്പരിച്ച നിലയിലായിരുന്നു. കട്ടിലിന് താഴെ കിടക്കുന്ന നിലയില്‍ ഒരു ബന്ധുവാണ് കുട്ടിയെ കണ്ടത്. കണ്ണ് തുറന്നു കിടക്കുകയായിരുന്നു. നാവ് കടിച്ചിട്ടുണ്ടായിരുന്നു. സ്ഥലത്ത് കയറൊന്നും ഉണ്ടായിരുന്നില്ല. പൊലീസ് എത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവാവിനെതിരെ പെണ്‍കുട്ടിയുടെ അമ്മയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

പ്രതിയില്‍ നിന്നും വലിയ രീതിയിലുള്ള പീഡനം പെണ്‍കുട്ടി നേരിടേണ്ടി വന്നതായാണ് പോലീസ് പറയുന്നു. ചുറ്റിക ഉപയോഗിച്ചാണ് പ്രതി യുവതിയെ മര്‍ദ്ദിച്ചതെന്നാണ് വിവരം. പീഡനവും മര്‍ദ്ദനവും സഹിക്കാനാവാതെ താന്‍ മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് പെണ്‍കുട്ടി ഫാനില്‍ കുരുക്കിടുകയായിരുന്നു. എന്നാല്‍ തൂങ്ങിയ പെണ്‍കുട്ടി മരണവെപ്രാളത്തില്‍ പിടയുന്നത് കണ്ടപ്പോള്‍ പ്രതി തന്നെയാണ് ഷാള്‍ മുറിച്ച് താഴെയിട്ടത്. ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ മുഖം അമര്‍ത്തിപിടിച്ചു. അബോധാവസ്ഥയിലായ പെണ്‍കുട്ടി മരിച്ചുവെന്ന് കരുതിയാണ് പ്രതി അവിടെ നിന്നും സ്ഥലംവിട്ടത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment