Sunday, August 2, 2026
Kerala News

രണ്ടുവയസുകാരിയുടെ കൊലപാതകം; അന്വേഷണം പുതിയ തലത്തിലേക്ക്, ജോത്സ്യന്‍ കസ്റ്റഡിയില്‍, കുട്ടിയുടെ അമ്മയ്‌ക്കെതിരെ പിതാവ്

രണ്ടുവയസുകാരിയുടെ കൊലപാതകം; അന്വേഷണം പുതിയ തലത്തിലേക്ക്, ജോത്സ്യന്‍ കസ്റ്റഡിയില്‍, കുട്ടിയുടെ അമ്മയ്‌ക്കെതിരെ പിതാവ്


ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശ്രിതുവിന്റെയും അമ്മവന്‍ ഹരികുമാറിന്റേയും ഗുരുവായ ജോത്സ്യനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കരിക്കകം സ്വദേശി ശംഖുമുഖം ദേവീദാസന്‍ എന്നയാളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നത്. കുടുംബത്തില്‍ അന്ധവശ്വാസം നിലനിന്നിരുന്നെന്നും ഇത് കണക്കിലെടുത്ത് ജ്യോത്സ്യന്റെ ഉപദേശപ്രകാരമാണോ കൊലപാതകം നടത്തിയത് എന്നൊക്കെയുള്ള സംശയങ്ങള്‍ ദൂരീകരിക്കാനാണ് ജ്യോത്സ്യനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. ഇടയ്ക്ക് ശ്രീതു തല മുണ്ഡനം ചെയ്തിരുന്നു. ഇതും ജ്യോത്സ്യന്റെ ഉപദേശപ്രകാരമാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. 

കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ഇപ്പോള്‍ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. കുട്ടിയുടെ അമ്മ ശ്രീതുവിനെതിരെ കുട്ടിയുടെ അച്ഛന്‍ ശ്രീജിത്തും മുത്തച്ഛനും മൊഴി നല്‍കി. കുട്ടിയെ കൊലപ്പെടുത്തിയതില്‍ ശ്രീതുവിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ശ്രീജിത്ത് ആവശ്യപ്പെട്ടത്. താന്‍ പറയുന്നത് ശ്രീതു അനുസരിക്കാറില്ലെന്നും ശ്രീജിത്ത് മൊഴി നല്‍കിയിട്ടുണ്ട്. 

അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചെങ്കിലും കൊലയുടെ കാരണം പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നു. ദേവേന്ദുവിന്റെ ജനനത്തിന് ശേഷമാണ് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായതെന്ന് ഹരികുമാര്‍ വിശ്വസിച്ചു എന്നാണ് വിവരം. ഈ അന്ധവിശ്വാസം കൊലയ്ക്ക് കാരണമായോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനു പുറമെ ശ്രീതുവിന്റെയും അമ്മാവന്‍ ഹരികുമാറിന്റേയും വാട്‌സ്ആപ്പ് ചാറ്റുകളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. 






Related News

Comments

No comments yet. Be the first to comment!

Leave a Comment