Sunday, August 2, 2026
Kerala News

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്തു

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്തു



മലപ്പുറത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്തു. മഞ്ചേരി ഒളമതില്‍ ആലുങ്ങാ പറമ്പില്‍ മിനിമോളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെ്തത്. ഇന്ന് പുലര്‍ച്ചയോടെയാണ് അമ്മയുടേയും കുഞ്ഞിന്റേയും മൃതദഹേങ്ങള്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ശുചിമുറിയിലെ ബക്കറ്റില്‍ നിന്നുമാണ് കണ്ടെത്തിയത്. മിനിമോള്‍ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. 

സംഭവസ്ഥലത്തുനിന്നും യുവതിയുടെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കാഴ്ച കുറയുന്നതിലുള്ള മനോവിഷമത്തില്‍ കുഞ്ഞിനേയും കൊലപ്പെടുത്തി മിനി ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക നിഗമനം. 

ആരെയും കുറ്റപ്പെടുത്തേണ്ടെന്നും താന്‍ മരിക്കുകയാണെന്നും കുഞ്ഞിനെയും കൊണ്ടുപോവുകയാണെന്നുമാണ് ആത്മഹത്യാ കുറിപ്പിലുള്ളതെന്ന് പൊലീസ് പറഞ്ഞു. മാവൂരിലാണ് മിനിയുടെ ഭര്‍ത്താവിന്റെ വീട്. ഇപ്പോള്‍ സ്വന്തം വീട്ടില്‍വെച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. പ്രസവ ശേഷം മിനി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. 

മിനിമോളുടെയും കുഞ്ഞിന്റെയും മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 







Related News

Comments

No comments yet. Be the first to comment!

Leave a Comment