Sunday, August 2, 2026
Kerala News

നാലുവയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെ പൊലീസ് ചോദ്യം ചെയ്യുന്നു

നാലുവയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെ പൊലീസ് ചോദ്യം ചെയ്യുന്നു


നാലുവയസുകാരിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെ പോലീസ് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നാലുവയസുകാരിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയത്. ഉടന്‍ തന്നെ പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. എന്നാല്‍ ജയചന്ദ്രന്‍ ഏറെ നാളായി ഒളിവിലായിരുന്നു. 

ഇപ്പോള്‍ കേസുമായി സഹകരിക്കണമെന്ന സുപ്രീംകോടതിയുടെ  നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജയചന്ദ്രന്‍ അഭിഭാഷകന്‍ മുഖേന കോഴിക്കോട് കസബ പൊലീസിന് മുന്നില്‍ ഹാജരായത്. എന്നാല്‍ ജയചന്ദ്രന്റെ അറസ്റ്റ് അടുത്ത മാസം 28ാം തീയതി വരെ സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. നേരത്തെ ഹൈക്കോടതിയില്‍ നടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്നാണ് നടന്‍ സുപ്രീം കോടതിയെ സമീപിച്ചത്. 

കേസില്‍ കുട്ടിയില്‍ നിന്ന് പോലീസ് മൂന്ന് തവണ മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ജൂണ് എട്ടിനാണ് നഗരപരിധിയിലെ ഒരു വീട്ടില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ നാല് വയസ്സുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ് പോലീസ് പോക്‌സോ കേസെടുത്തത്. എന്നാല്‍ സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നു എന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment