Sunday, August 2, 2026
Kerala News

ദേശീയ ഗെയിംസ്: ഭാരോദ്വഹത്തില്‍ കേരളത്തിന് ആദ്യ സ്വര്‍ണം

ദേശീയ ഗെയിംസ്: ഭാരോദ്വഹത്തില്‍ കേരളത്തിന് ആദ്യ സ്വര്‍ണം

38-ാം ദേശീയ ഗെയിംസില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തില്‍ പി.എസ്. സുഫ്ന ജാസ്മിനാണ് കേരളത്തിനു വേണ്ടി ആദ്യ സ്വര്‍ണം നേടിയത്. തൃശൂര്‍ വേലുപാടം സ്വദേശിയാണ് സുഫ്‌ന. 

ഗെയിംസിന്റെ ആദ്യ ദിനമായ ഇന്നലെ 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ (1:53.73 മിനിറ്റ്), 100 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ (54.52 സെക്കന്‍ഡ്) നീന്തല്‍ മത്സരത്തില്‍ സജന്‍ പ്രകാശ് ഇരട്ടവെങ്കലം നേടിയിരുന്നു. ഇതോടെ കേരളം ഒരു സ്വര്‍ണവും രണ്ടു വെങ്കലവും ഉള്‍പ്പെടെ മൂന്നു മെഡലുകള്‍ കരസ്ഥമാക്കി.

മൂന്ന് മെഡലുകളോടെ പോയ്ന്റ് പട്ടികയില്‍ കേരളം ഏഴാം സ്ഥാനത്താണ്. നിലവില്‍ കര്‍ണാടകയാണ് ഒന്നാമത് നില്‍ക്കുന്നത്. ആറു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമടക്കം ഒന്‍പത് മെഡലുകളാണ് കര്‍ണാടകത്തിന്റെ സമ്പാദ്യം. വുഷുവില്‍ നിന്ന് മൂന്ന് സ്വര്‍ണവും ട്രയാത്‌ലണില്‍ ഒരു സ്വര്‍ണവുമടക്കം നാല് സ്വര്‍ണമെഡലുകളുമായി മണിപ്പൂരാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്ര മൂന്ന് സ്വര്‍ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവും സ്വന്തമാക്കി മൂന്നാം സ്ഥാനത്തുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment