തിരുവനന്തപുരം ബാലരാമപുരത്ത് കാണാതായ കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു എന്ന രണ്ടു വയസുകാരിയെ ആണ് വീട്ടിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെയാണ് കുഞ്ഞിനെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫയര്‍ഫോഴ്‌സ് സംഘമെത്തി കിണറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും തനിയെ കുട്ടി അവിടേ പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും ദുരൂഹതയുണ്ടെന്നും എം വിന്‍സെന്റ് എംഎല്‍എ പറഞ്ഞു.
അതെസമയം സംഭവത്തില്‍ അടിമുടി ദുരൂഹത നിലനില്‍ക്കുന്നതായി നാട്ടുകാരും പൊലീസും പറഞ്ഞു. കുട്ടി സഹോദരന്റെ മുറിയിലാണ് കിടന്നിരുന്നതെന്നും പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടിരുന്നതായും അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയെ കാണാതായതിനുപിന്നാലെ സഹോദരന്റെ മുറിയില്‍ തീപിടുത്തമുണ്ടായതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
സംഭവം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഒരാളെ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘം ചോദ്യം ചെയ്തുവരുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment