Sunday, August 2, 2026
Kerala News

വീടിനുള്ളില്‍ അവശനിലയില്‍ 19 കാരിയെ കണ്ടെത്തിയ സംഭവം; മകളെ ആണ്‍സുഹൃത്ത് ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ, പലതവണ വിലക്കിയിട്ടും വീട്ടിലെത്തി

 വീടിനുള്ളില്‍ അവശനിലയില്‍  19 കാരിയെ കണ്ടെത്തിയ സംഭവം; മകളെ ആണ്‍സുഹൃത്ത് ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ, പലതവണ വിലക്കിയിട്ടും വീട്ടിലെത്തി



ചോറ്റാനിക്കരയില്‍ വീട്ടുനുള്ളളില്‍ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തിനെതിരെ അമ്മ. മകളെ ആണ്‍സുഹൃത്ത് നിരന്തരം ഉപദ്രവിച്ചിരുന്നു. നേരത്തെയുണ്ടായ ആക്രമണത്തില്‍ മകളുടെ മുഖത്തും ശരീരത്തിലും മുറിവുകളുണ്ടായിരുന്നു. പല തവണ വിലക്കിയിട്ടും യുവാവ് വീട്ടിലെത്തി. മകളുടെ ആണ്‍സുഹൃത്തിന്റെ ആക്രമണം ഭയന്നാണ് വീടു മാറിയതെന്നും പെണ്‍കുട്ടിയുടെ അമ്മ ഇപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കിയിരിക്കുന്നത്. 

ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ അര്‍ധനഗ്‌നയായി അവശനിലയില്‍ കണ്ടെത്തിയത്.  കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെണ്‍കുട്ടി. 19കാരിയുടെ കയ്യിലൊരു മുറിവുണ്ടായിരുന്നു. ഈ മുറിവില്‍ ഉറുമ്പരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

സംഭവത്തില്‍ പോലീസ് ഇപ്പോള്‍ ഒരാളെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഒരാള്‍ സ്‌കൂട്ടറില്‍ ഇയാളെ വീടിന് സമീപം കൊണ്ടു വിടുന്നതാണ് ദൃശ്യത്തിലുള്ളത്. ഇയാള്‍ക്കെതിരെ ബലാത്സംഗ കുറ്റവും കൊലപാതക ശ്രമവുമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 

ശനിയാഴ്ച രാത്രിയാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതിന് പിന്നാലെ ഇയാള്‍ പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment