Sunday, August 2, 2026
Kerala News

മനുഷ്യന്റെ യുക്തിക്ക് എതിരായ വാദം; സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ല: പിഎംഎ സലാം

മനുഷ്യന്റെ യുക്തിക്ക് എതിരായ വാദം; സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ല:  പിഎംഎ സലാം

സ്ത്രീയും പുരുഷനും തുല്യരല്ലെന്നും സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. സ്ത്രീയും പുരുഷനും തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല. മനുഷ്യന്റെ യുക്തിക്ക് എതിരായ പ്രായോഗികമല്ലാത്ത വാദമാണത് എന്നും പി എം എ സലാം പറഞ്ഞു.

മുസ്ലീം ലീഗിന്റെ പ്രഖ്യാപിത നിലപാട് ആണെന്ന് ആവര്‍ത്തിച്ചാണ് പിഎംഎ സലാമിന്റെ പരാമര്‍ശം.സ്ത്രീക്ക് സാമൂഹിക നീതിയാണ് വേണ്ടത്. സ്ത്രീ പുരുഷ തുല്യതയല്ല, ലിംഗ നീതിയാണ് ലീഗിന്റെ നിലപാടെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു. പ്രായോഗികമല്ലാത്ത, മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ എന്തിനാണ് കൊണ്ടുവരുന്നത്. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാന്‍ കഴിയുമോ. ഇത് ലോകം അംഗീകരിച്ചിട്ടുണ്ടോ- അദ്ദേഹം ചോദിച്ചു.

ഒളിമ്പിക്സില്‍ പോലും സ്ത്രീകള്‍ക്ക് വേറെ മത്സരമാണ്. ബസില്‍ പ്രത്യേക സീറ്റുകളാണ്. മൂത്രപ്പുര സ്ത്രീകള്‍ക്ക് വേറെയല്ലെ? എന്തിനാ ഇത് വെക്കുന്നത് ഇതെല്ലാം രണ്ടും വ്യത്യസ്തമായത് കൊണ്ടല്ലേയെന്നും സലാം ചോദിച്ചു.സ്ത്രീ സമത്വവുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗവും സിപിഎമ്മും കൊമ്പ് കോര്‍ക്കുന്നതിനിടെയാണ് ലീഗ് പ്രതികരണം.





Related News

Comments

No comments yet. Be the first to comment!

Leave a Comment