Sunday, August 2, 2026
Kerala News

ചെന്താമരയെ പോത്തുണ്ടി മാട്ടായിയില്‍ കണ്ടു, കാട്ടിലേക്ക് ഓടിമറിഞ്ഞതായി വിദ്യാര്‍ത്ഥികള്‍, പോലീസും നാട്ടുകാരും ചേര്‍ന്ന് സംയുക്തമായി തിരച്ചില്‍ നടത്തുന്നു

 ചെന്താമരയെ പോത്തുണ്ടി മാട്ടായിയില്‍ കണ്ടു, കാട്ടിലേക്ക് ഓടിമറിഞ്ഞതായി വിദ്യാര്‍ത്ഥികള്‍, പോലീസും നാട്ടുകാരും ചേര്‍ന്ന് സംയുക്തമായി തിരച്ചില്‍ നടത്തുന്നു


പാലക്കാട് ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പോത്തുണ്ടി മാട്ടായിയില്‍ കണ്ടെത്തിയതായി പുതിയ വിവരം. പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളാണ് പ്രതിയെ ആദ്യം കണ്ടത്. പ്രദേശത്ത് കണ്ടത് ചെന്താമരയാണെന്ന് പൊലീസും സ്ഥിരീകരിച്ചു. പൊലീസും നാട്ടുകാരും പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. ചെന്താമര സമീപത്തുള്ള സിസിടിവിയില്‍ ദൃശ്യത്തില്‍ പതിഞ്ഞതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം പ്രതി കോഴിക്കോട് എത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെയും ശക്തമായ തിരച്ചില്‍ തന്നെയാണ് നടത്തിവരുന്നത്. 2019ല്‍ സജിതയെ കൊലപ്പെടുത്തിയ ശേഷവും ചെന്താമര ഒളിവില്‍ കഴിഞ്ഞത് കാട്ടിലായിരുന്നു. തുടര്‍ന്ന് തറവാട്ടിലേക്ക് വന്നപ്പോഴാണ് പിടിയിലായത്. പോത്തുണ്ടിയിലും സമീപ പ്രദേശങ്ങളിലുമെല്ലാം വന്‍ പൊലീസ് സംഘം തിരച്ചില്‍ നടത്തുണ്ട്.

തിങ്കളാഴ്ച രാവിലെ പത്തോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ മീനാക്ഷിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ട് ഇറങ്ങിവന്ന സുധാകരന്റെ മാതാവ് മീനാക്ഷിയെയും പ്രതി ആക്രമിച്ചു.



Related News

Comments

No comments yet. Be the first to comment!

Leave a Comment