കണ്ണൂര്‍ പിണറായി ഗ്രാമപഞ്ചാത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സിപിഎം നേതാക്കളുടെ ഭീഷണി. പാതയോരത്തെ ബോര്‍ഡുകള്‍ നീക്കം ചെയ്തു എന്നാരോപിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ ഓഫീസില്‍ കയറി കയ്യും കാലും വെട്ടും എന്ന് ഭീഷണിപ്പെടുത്തിയത്. ഭീഷണപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ വാമൂടികെട്ടി പ്രതിഷേധിച്ചു.
വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു പാതയോരങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ പഞ്ചായത്ത് ജീവനക്കാര്‍ നീക്കം ചെയ്തത്. നീക്കം ചെയ്ത ബോര്‍ഡുകളില്‍ സിപിഎമ്മിന്റെ പ്രചാരണ ബോര്‍ഡുകളും ഉണ്ടായിരുന്നു. ഇതോടെയാണ് നേതാക്കള്‍ ഭീഷണിയുമായി ഓഫീസില്‍ എത്തിയത്.
സംഭവത്തില്‍ തിങ്കളാഴ്ചയാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്.ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പിഴ ബാധ്യത പഞ്ചായത്ത് സെക്രട്ടറി വഹിക്കേണ്ടി വരുമെന്നും അതിനാലാണ് നടപടിയെന്നും ജീവനക്കാര്‍ നേതാക്കളോട് വിശദീകരിച്ചിരുന്നവെന്നും ഇതിലൊന്നും തൃപ്തരാകാതെയായിരുന്നു ഭീഷണിയെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment