വയനാട്ടില്‍ എത്തിയ പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി വീശി സിപിഐഎം പ്രവര്‍ത്തകര്‍. എംപി മണ്ഡലത്തില്‍ എത്താറില്ലെന്ന് ആരോപിച്ചാണ് കരിങ്കൊടി കാണിച്ചത്. മാനന്തവാടി കണിയാരത്ത് വെച്ചാണ് സംഭവം. അതെസമയം പ്രിയങ്ക കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ചു. പ്രിയങ്ക ഗാന്ധിക്കൊപ്പം ഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും വീട് സന്ദര്‍ശിച്ചു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറര്‍ എന്‍.എം.വിജയന്റെ വീട്ടില്‍ എത്തി കുടുംബാംഗങ്ങളെ കാണും. കല്‍പ്പറ്റയിലെ കളക്ടറേറ്റില്‍ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടര്‍ന്ന് മേപ്പാടിയില്‍ വെച്ച് നടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന യു.ഡി.എഫിന്റെ മലയോര ജാഥയുടെ പൊതുയോഗത്തില്‍ പ്രിയങ്ക ഗാന്ധി സംസാരിക്കും. ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും.
Comments
No comments yet. Be the first to comment!
Leave a Comment