വയനാട് എംപി പ്രിയങ്ക ഗാന്ധി ഇന്നു വയനാട്ടില്‍ എത്തും. രാവിലെ പതിനൊന്നു മണിയോടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക ആദ്യം പോകുക പഞ്ചാരക്കൊല്ലിയിലേക്കാണ്. കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ വീട്ടില്‍ എത്തി കുടുംബാംഗങ്ങളെ കാണും.
കല്‍പ്പറ്റയിലെ കലക്ടറേറ്റില്‍ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടര്‍ന്ന് മേപ്പാടിയില്‍ വച്ച് നടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന യുഡിഎഫിന്റെ മലയോര ജാഥയുടെ പൊതുയോഗത്തിലും പങ്കെടുത്തതിന് ശേഷമായിരിക്കും പ്രിയങ്ക ഡല്‍ഹിയിലേക്ക് തിരികെ പോകുക.
Comments
No comments yet. Be the first to comment!
Leave a Comment