ശബരിമലയില്‍ റോപ് വേ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ശബരിമല അയ്യപ്പ ക്ഷേത്രം ഉള്‍പ്പെടെ രാജ്യത്തെ 18 തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ റോപ് വേ നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. പമ്പ മുതല്‍ സന്നിധാനം വരെയായിരിക്കും റോപ് വേ ഒരുക്കുക. 2.6 കിലോമീറ്റര്‍ ദൈര്യഘ്യമുണ്ടാകും.
18 റോപ് വേ പദ്ധതികള്‍ക്കുള്ള വിശദമായ രൂപരേഖ തയാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കണ്‍സല്‍ട്ടന്റുമാരെ ക്ഷണിച്ചിട്ടുണ്ട്.
ശബരിമലയ്ക്ക് പുറമേ ബല്‍ത്താല്‍ അമര്‍നാഥ് ഗുഹ, തമിഴ്‌നാട് പര്‍വതമലൈ ക്ഷേത്രം, ഹിമാചലിലെ ചാമുണ്ഡീദേവി ക്ഷേത്രം, ജയ്പൂര്‍ നഹര്‍ഗഞ്ച് കോട്ടഅമര്‍ കോട്ട എന്നിവയാണ് റോപ് വേ നിര്‍മ്മിക്കുന്ന മറ്റ് പ്രധാന ക്ഷേത്രങ്ങള്‍.
ബല്‍ത്താല്‍ അമര്‍നാഥ് ഗുഹയില്‍ 1.6 കി.മീ, തമിഴ്‌നാട് പര്‍വതമലൈ ക്ഷേത്രംത്തില്‍ 3.21 കി.മീ, ഹിമാചലിലെ ചാമുണ്ഡീദേവി ക്ഷേത്രത്തില്‍ 6.5 കി.മീ., ജയ്പൂര്‍ നഹര്‍ഗഞ്ച് കോട്ടഅമര്‍ കോട്ട 6.45 കി.മീ. എന്നിങ്ങനെയാണ് റോപ് വേയുടെ ദൂരം.
Comments
No comments yet. Be the first to comment!
Leave a Comment