Sunday, August 2, 2026
Kerala News

വയനാട്ടില്‍ ചത്ത കടുവയുടെ വയറ്റില്‍ നിന്ന് കൊല്ലപ്പെട്ട രാധയുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തി; ലഭിച്ചത് വസ്ത്ര ഭാഗങ്ങളും കമ്മലും മുടിയും

വയനാട്ടില്‍ ചത്ത കടുവയുടെ വയറ്റില്‍ നിന്ന് കൊല്ലപ്പെട്ട രാധയുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തി; ലഭിച്ചത് വസ്ത്ര ഭാഗങ്ങളും കമ്മലും മുടിയും




വയനാട്ടില്‍ രാധ എന്ന യുവതിയെ കടിച്ചു കൊന്ന കടുവയുടെ വയറ്റില്‍ നിന്നും യുവതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാധയുടെ വസ്ത്ര ഭാഗങ്ങളും കമ്മലും മുടിയുമാണ് ലഭിച്ചത്.


മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കടുവയുടെ കഴുത്തില്‍ ഏറ്റുമുട്ടലില്‍ സംഭവിച്ച നാല് മുറിവുകള്‍ ഉണ്ടായിരുന്നു. ഉള്‍വനത്തില്‍ വച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ മുറിവെന്നാണ് നിഗമനം. ഇന്നലെയുണ്ടായ ഏറ്റമുട്ടലിലാണ് കടുവയ്ക്ക് പരിക്കേറ്റത്.

ചത്തത് നാലു വയസിനും ഏഴു വയസിനും ഇടയില്‍ പ്രായമുള്ള പെണ്‍കടുവയാണെന്നും പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് വെറ്റിനറി ഡോക്ടേഴ്‌സിന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു പോസ്റ്റ്‌മോര്‍ട്ടം. കടുവ ചത്തത് ജഡം കണ്ടെത്തുന്നതിന്റെ രണ്ട് മണിക്കൂര്‍ മുന്‍പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാടിനുള്ളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട സ്ഥലത്തായിരുന്നു കടുവയെ ആദ്യം അവശനിലയില്‍ കണ്ടത്. രണ്ട് മണിക്കൂര്‍ നേരം കടുവയ്ക്കു പിറകെ പോയി. പിന്നീടാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.

ഈ മാസം 24ന് ആണ് കടുവയുടെ ആക്രമണത്തില്‍ രാധ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വനം വാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പിതോട്ടത്തിലേക്ക് പോയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment