Sunday, August 2, 2026
Kerala News

മനുഷ്യരുടെ കൂടെ നിന്നാണ് സംഘടന വളര്‍ന്നതെന്ന് ഹൈടെക്ക് നേക്കാക്കള്‍ മനസ്സിലാക്കണം; സോഷ്യല്‍ മീഡിയ നേതാക്കളെ വിമര്‍ശിച്ച് സി കെ.പത്മനാന്‍

 മനുഷ്യരുടെ കൂടെ നിന്നാണ് സംഘടന വളര്‍ന്നതെന്ന് ഹൈടെക്ക് നേക്കാക്കള്‍ മനസ്സിലാക്കണം; സോഷ്യല്‍ മീഡിയ നേതാക്കളെ വിമര്‍ശിച്ച്  സി കെ.പത്മനാന്‍


സോഷ്യല്‍ മീഡിയ നേതാക്കന്മാരെ വിമര്‍ശിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് സികെ പത്മനാഭന്‍. മനുഷ്യരുടെ കൂടെ നിന്ന് സംഘടനയെ വളര്‍ത്തണം എന്നാണ് വിമര്‍ശനം ഉന്നയിച്ച് അദ്ദേഹം പറഞ്ഞത്. ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിലായിരുന്നു അദ്ദേഹം ഇത്തരത്തില്‍ ഒരു വിമര്‍ശനം ഉന്നയിച്ച് സംസാരിച്ചത്. 

പാര്‍ട്ടിയുടേയും പാര്‍ട്ടി നേതാക്കന്മാരുടേയും ഇടപെടലുകള്‍ സമൂഹമാധ്യമങ്ങളില്‍ മാത്രം പോരെന്നും അത് ജനങ്ങള്‍ക്കിടയില്‍കൂടി വേണമെന്നുമാണ് അദ്ദേഹം പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം. കൂടാതെ മനുഷ്യരുടെ കൂടെ നിന്നാണ് സംഘടന വളര്‍ന്നത് എന്ന് ഹൈടെക്ക് നേക്കാക്കള്‍ മനസ്സിലാക്കണമെന്നും സി കെ.പത്മനാഭന്‍ പറഞ്ഞു.

ഹൈടെക്ക് പാര്‍ട്ടി മാത്രമല്ലെന്നും ബൈഠക്കിന്റെ കൂടി പാര്‍ട്ടിയാണെന്ന് മനസ്സിലാക്കാന്‍ തയ്യാറാകണം. ബൈഠക് മണ്ണിലാണ്, ഹൈടെക്ക് ആകാശത്താണ്. ആകാശ സഞ്ചാരികളായവര്‍ ഭാവിയില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല എന്നും അദ്ദേഹം പറഞ്ഞു. 



Related News

Comments

No comments yet. Be the first to comment!

Leave a Comment