Sunday, August 2, 2026
Kerala News

നെന്മാറ ഇരട്ടക്കൊല: പ്രതി ചെന്താമരയ്ക്കായി വലവിരിച്ച് പോലീസ്, ഒളിവിലെന്ന് സംശയം

നെന്മാറ ഇരട്ടക്കൊല: പ്രതി ചെന്താമരയ്ക്കായി വലവിരിച്ച് പോലീസ്, ഒളിവിലെന്ന് സംശയം



നെന്മാറയില്‍ അമ്മയേയും മകനേയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി ചെന്താമരയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പോലീസ് ഈര്‍ജിതമാക്കി. കുറ്റകൃത്യത്തിന് ശേഷം പ്രതി നെല്ലിയാമ്പതി മലനിരയിലേക്ക് കയറിയതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഉപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. 20 സംഘമായിട്ടാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്. 

നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയിലെ അമ്മ മീനാക്ഷിയെയും മകന്‍ സുധാകരനെയുമാണ് ചെന്താമര വെട്ടിക്കൊന്നത്. ഇന്ന് രാവിലെ 10 മണിക്കായിരുന്നു സംഭവം. കൊല്ലപ്പെട്ട സുധാകരന്റെ അയല്‍വാസിയാണ് ചെന്താമര. നേരത്തെ സുരാധകരന്റെ ഭാര്യ സജിതയെ ഇയാള്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. 2019 ലാണ് ഈ സംഭവം നടന്നത്. ഈ കേസില്‍ അറസ്റ്റിലായ ചെന്താമര ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് ഈ കുറ്റകൃത്യങ്ങള്‍ കൂടി നടത്തിയത്. 

ഈ കേസില്‍ രണ്ട് മാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ജയിലില്‍ നിന്നിറങ്ങിയതു മുതല്‍ ചെന്താമര നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. കൊലപ്പെടുത്തിയ വീട്ടുകാരേയും ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ നാട്ടുകാരും വീട്ടുകാരും പോലീസില്‍ പരാതിയും നല്‍കിയിരുന്നു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment