Sunday, August 2, 2026
Kerala News

പാലക്കാട് ജില്ലാ അദ്ധ്യക്ഷനായി പ്രശാന്ത് ശിവന്‍

പാലക്കാട് ജില്ലാ അദ്ധ്യക്ഷനായി പ്രശാന്ത് ശിവന്‍

പാലക്കാട് സൗത്ത് ജില്ലാ അദ്ധ്യക്ഷനായി ചുമതലയേറ്റ് പ്രശാന്ത് ശിവന്‍. ഇന്ന് രാവിലെ ബിജെപി കാര്യാലയത്തില്‍ നടന്ന ചടങ്ങിലാണ് ഔദ്യോഗികമായി ചുമതലയേറ്റത്. നൂറു കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങിയാണ് അദ്ദേഹം ബിജെപി ജില്ലാ അസ്ഥാനത്ത് എത്തിയത്.

നേതൃത്വമെന്നത് ഒരു പദവിയല്ലെന്നും പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടി ഒറ്റക്കെട്ടാണ്. ഒരേ മനസോട് കൂടി ഒറ്റ ആദര്‍ശനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് തങ്ങളെന്നും അദ്ദേഹം ചുമതലയേറ്റ് സംസാരിക്കവേ പറഞ്ഞു.

ബിജെപി തനിക്ക് തന്നത് വലിയ അവസരമാണെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു. പാര്‍ട്ടി യുവാക്കളില്‍ വിശ്വാസം അര്‍പ്പിക്കുന്നതിന്റെ സൂചനയാണ് തന്റെ സ്ഥാനാര്‍ഥിത്വം. രാജ്യമൊട്ടാകെ ഇത്തരത്തില്‍ പുതിയ ആളുകള്‍ക്ക് പാര്‍ട്ടി ചുമതലകള്‍ നല്‍കുന്നുണ്ട് എന്നും അവസരങ്ങളുടെ കലവറയാണ് ബിജെപി എന്നും പ്രശാന്ത് പറഞ്ഞു. സ്ഥാനമേല്‍ക്കല്‍ ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എസ്. രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. 






Related News

Comments

No comments yet. Be the first to comment!

Leave a Comment