Sunday, August 2, 2026
Kerala News

സംസ്ഥാനത്ത് ഇരുപത്തിയേഴ് സംഘടനാ ജില്ലകളിലെ പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് ബിജെപി; നാലിടത്ത് വനിതകള്‍

സംസ്ഥാനത്ത് ഇരുപത്തിയേഴ് സംഘടനാ ജില്ലകളിലെ പ്രസിഡന്റുമാരെ   പ്രഖ്യാപിച്ച് ബിജെപി; നാലിടത്ത് വനിതകള്‍


ബിജെപിയുടെ കേരളത്തിലെ ഇരുപത്തിയേഴ് സംഘടനാ ജില്ലകളിലെ പ്രസിഡന്റുമാരെ  പ്രഖ്യപിച്ചു. നാല് ഇടത്ത് വനികളെയാണ് തെരഞ്ഞെരിടുത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ ജില്ലകളിലുടനീളം  യുവാക്കള്‍ക്ക് മികച്ച പ്രാതിനിധ്യവും നല്‍കിയിട്ടുണ്ട്.

കാസര്‍കോട് എം എല്‍ അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കല്‍, കൊല്ലത്ത് രാജി സുബ്രഹ്മണ്യന്‍, തൃശൂര്‍ നോര്‍ത്തില്‍ നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ് ജില്ലാ അധ്യക്ഷ സ്ഥാനത്ത് എത്തിയിട്ടുള്ള വനിതകള്‍. 

ക്രിസ്റ്റ്യന്‍ വിഭാഗത്തില്‍ നിന്നുമുള്ളര്‍ക്കും പ്രാഭിമുഖ്യം നല്‍കിയിട്ടുണ്ട്. തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ബിജെപി ജില്ലാ പ്രസിഡന്റുമാര്‍.

കേരളത്തില്‍  നാല് വനിതകളെ  ജില്ലാ പ്രസിഡന്റുമാരായി നിയമിച്ച ഏക രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി ഇന്നുമുതല്‍ മാറുകയാണ് എന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവെ കെ സുരേന്ദ്രന്‍ പറഞ്ഞത്. കേരളത്തിന്റെ സാമൂഹിക ഘടനയെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഞങ്ങളുടെ ജില്ലാ പ്രസിഡന്റുമാരില്‍ വിവിധ സാമൂഹിക പശ്ചാത്തലത്തില്‍ ഉള്ള ആളുകളെ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് പേര്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും രണ്ട് പേര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും ഉള്ള നേതാക്കളാണ് എന്നും അദ്ദേഹം പറഞ്ഞു. 

വൈവിധ്യപൂര്‍ണ്ണമായ ഈ നേതൃത്വം, കേരളത്തില്‍ ബിജെപിയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നും, പൊതുസേവനത്തോടും, തിരഞ്ഞെടുപ്പ് വിജയത്തോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുമെന്നും എനിക്ക് ഉറപ്പുണ്ട് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment